Food License-FSSAI-ഫുഡ് ലൈസന്‍സ്

FSSAI എന്നത് Food Safety and Standards Authority of India ചുരുക്ക രൂപമാണ്.ഭക്ഷണ -പാനിയവുമായി ബന്ധപ്പെട്ട വാണിജ്യ സ്ഥാപനങ്ങള്‍ നിയമപരമായി കരസ്ഥമാക്കണ്ട ഒരു ലൈസന്‍സ് ആണിത്.

ഇത്തരം സ്ഥാപനം അത് ആരഭിക്കുന്നതിനു മുമ്പ് ഇതിനായി അപേക്ഷ നടത്തി ലൈസന്‍സ് കരസ്ഥമാക്കുകയും അത് നിശ്ചിത വര്‍ഷത്തില്‍ 30 ദിവസത്തിനു മുന്നോടിയായി പുതുക്കുവാന്‍ അപേക്ഷ സമര്‍പ്പിക്കണ്ടതാണ്. ഭക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണ സ്ഥാപനങ്ങള്‍ ബേക്കറികള്‍,കാറ്ററിംഗ് യൂണിറ്റുകള്‍ ,കച്ചവടം നടത്തി വരുന്ന സ്ട്രീറ്റ് വെണ്ടര്‍ മുതല്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് വരെയുള്ള കച്ചവട സ്ഥാപങ്ങള്‍,പാക്കിംഗ് നടത്തുന്ന സ്ഥാപനം,കയറ്റുമതി ഇറക്കുമതി സ്ഥാപനങ്ങള്‍ തുടങ്ങിയ എല്ലാ ഫുഡ്‌മായി ബന്ധപ്പെട്ട എല്ലാ സ്ഥാപങ്ങളും ഈ ലൈസന്‍സ് കരസ്തമാക്കണ്ടാതാണ്.ഫുഡ്‌ ലൈസന്‍സ് അപേക്ഷിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക സ്ഥാപങ്ങളുടെ വ്യാപാരം അനുസരിച്ച് ചില സ്ഥാപങ്ങള്‍ക്ക് രജിസ്ട്രഷന്‍ മതിയാകും.എന്നാല്‍ മറ്റു ചില സ്ഥാപങ്ങള്‍ക്ക് ലൈസന്‍സ് വേണ്ടിവരും.ഈ കാര്യം ബന്ധപ്പെട്ട ഫുഡ്‌ ഓഫീസില്‍ വിളിച്ച് ഉറപ്പ് വരുത്തിയതിനു ശേഷം അപേക്ഷ ചെയ്യുക.

വീടുകളിൽ വെച്ച് ചെറുകിട തോതിൽ ഭക്ഷ്യ സംരംഭം നടത്തുന്ന ആളുകൾക്കു രജിസ്‌ട്രേഷൻ ചെയ്യാൻ താഴെ പറയുന്ന (സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ ) അപേക്ഷ ചെയ്യാൻ ആവശ്യമാണ് .
1 .ഫോട്ടോ
2 .ഐ ഡി കാർഡ് (ആധാർ , വോട്ടർ ഐ ഡി ,ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് ഇവയിൽ ഒന്ന് )
3 .വീടിന്റെ നടപ്പ് വർഷ കെട്ടിട നികുതി റസീറ്റ്
4 .റേഷൻ കാർഡ് കോപ്പി
5.ഉടമസ്ഥന്റെ സത്യവാങ് മൂലം (ഇതിൻറെ ഫോർമാറ്റ് ഡൌൺലോഡ് സെക്ഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്)


സ്ഥാപനങ്ങളുടെ കൈകാര്യം ചെയ്യുന്ന ഉത്പന്നം , സ്ഥാപനത്തിൻറെ പ്രവർത്തന കാറ്റഗറി,വാർഷിക വിൽപന,ഉടമസ്ഥത തുടങ്ങിയവ അനുസരിച്ച് സമർപ്പിക്കേണ്ട രേഖകളിൽ വ്യത്യാസം ഉണ്ട് .അതേ പോലെ ഫുഡ് രജിസ്‌ട്രേഷൻ ,സ്റ്റേറ്റ് ലൈസൻസ്, സെൻട്രൽ ലൈസൻസ് എന്നിങ്ങനെ മൂന്ന് തരം അപേക്ഷകൾ ഉണ്ട്.
പൊതുവായി വർഷത്തിൽ 12 ലക്ഷത്തിൽ കുറവ് വിറ്റ് വരവുള്ള സ്ഥാപനങ്ങൾക്ക് ഫുഡ് രജിസ്‌ട്രേഷൻ മതിയാകും എന്നാൽ 12 ലക്ഷത്തിൽ മുകളിലും 2o കോടിക്ക് താഴെ വിറ്റ് വരവുള്ള സ്ഥാപങ്ങൾക്ക് സ്റ്റേറ്റ് ലൈസൻസ് എടുക്കണം 2o കോടിക്ക് മുകളിൽ വാർഷിക വിറ്റ് വരവ് ഉള്ള സ്ഥാപനങ്ങൾ സെൻട്രൽ ലൈസൻസ് എടുക്കണം.ഇതിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം സ്ഥാപനം നിർമ്മാണം നടത്തി ഉത്പന്നങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് മാത്രം കയറ്റുമതി നടത്തുന്ന സ്ഥാപനങ്ങൾ അതേ പോലെ വിവിധ സംസ്ഥാനങ്ങളിൽ നിർമ്മാണ യൂണിറ്റ് സ്ഥാപിച്ച സ്ഥാപനങ്ങൾ എങ്കിൽ സെൻട്രൽ ലൈസൻസ് എടുക്കണം.

വാണിജ്യ സംരംഭകർക്ക് പൊതുവെ ആവശ്യമായ പ്രാമാണങ്ങള്‍ (സ്വയം സാക്ഷ്യപ്പെടുത്തിയ) താഴെ നല്‍കിയിരിക്കുന്നു.

➼സംരഭകൻറെ അല്ലെങ്കിൽ മാനേജിങ് പാർട്ണർ / ഡയറക്ടർ / സിഇഒ ഇവരുടെ ഫോട്ടോ
➼ഐ ഡി കാർഡ് (ആധാർ , വോട്ടർ ഐ ഡി ,ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് ഇവയിൽ ഒന്ന് )
➼വാടക കരാർ അല്ലെങ്കിൽ ഓണർഷിപ്പ് സർട്ടിഫിക്കറ്റ്
➼അല്ലെങ്കിൽ ഇലക്ട്രിസിറ്റി /ടെലിഫോൺ ബിൽ (സ്ഥാപന വിലാസം തെളിയിക്കാൻ )
➼നടപ്പ് വർഷ കെട്ടിട നികുതി റസീറ്റ്
➼പഞ്ചായത്ത് /മുൻസിപ്പാലിറ്റി / കോർപറേഷൻ എന്നിവയിൽ നിന്നുള്ള ഡി&ഒ ലൈസൻസ്
➼സ്ഥാപനത്തിലെ ജീവനക്കാരുടെ ഹെൽത്ത് സർട്ടിഫിക്കറ്റ് (ചില പ്രത്യേക ബിസിനസുകൾക്ക് )
➼സ്‌ഥാപനത്തിന്റെ ലെറ്റർ ഹെഡിൽ പ്രൊപ്പറൈറ്റർ ഡിക്ലറേഷൻ (ഇതിൻറെ ഫോർമാറ്റ് ഡൌൺലോഡ് സെക്ഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
➼ ജി എസ് ടി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് (ജി എസ് ടി രജിസ്‌ട്രേഷൻ എടുത്ത സ്ഥാപനങ്ങൾക്ക് )
➼പാർട്ണർഷിപ്പ് ഡീഡ് (പാർട്ട്ണർഷിപ്പ് സ്ഥാപനങ്ങൾക്ക് )
➼ഇൻകോര്പറേഷൻ സർട്ടിഫിക്കറ്റ് /ആർട്ടിക്കിൾ ഓഫ് അസോസിയേഷൻ / മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ (കമ്പനി നിയമം അനുസരിച്ച് രജിസ്റ്റർ ചെയ്ത കമ്പനികൾക്ക് )
➼വെള്ളം ഉപയോഗിച്ച് നടത്തുന്ന ബിസിനസ്സ് ചെയ്യുന്നവർക്ക് അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ജല പരിശോധന സർട്ടിഫിക്കറ്റ് ആവശ്യമാണ് (ഉദാ: സോഡ നിർമ്മാണം,ഹോട്ടൽ ,കൂൾബാർ,ബേക്കറി )
➼ഫുഡ് സേഫ്റ്റി പ്ലാൻ (പ്രത്യേകം ഉത്പാദക സ്ഥാപനങ്ങൾക്ക് )
➼ഉത്പന്നങ്ങളുടെ ലിസ്റ്റ് (പ്രത്യേകം ഉത്പാദക സ്ഥാപനങ്ങൾക്ക് )

താഴെ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുക:-
സ്ഥാപനം നില നിൽക്കുന്ന ഫുഡ് സർക്കിളുകൾ ഒരു കാരണവശാലും മാറി പോകരുത്
കറസ്പോണ്ടൻസ് അഡ്രസ് എഴുതുമ്പോൾ സ്ഥാപനം നടത്തുന്ന വ്യക്തിയുടെ പേരും മൊബൈൽ നമ്പറും എഴുതി ചേർത്താൽ സർട്ടിഫിക്കറ്റിൽ കാണുവാൻ സാധിക്കും.